Hero Image

മത്സ്യം കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് മീനെണ്ണ പതിവാക്കാം, അറിയാം ഈ ഗുണങ്ങള്..

മീനെണ്ണ മത്സ്യം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാൻ കഴിയുന്ന ഒന്നാണ്. മഞ്ഞ നിറത്തിലുള്ള ക്യാപ്സൂൾ രൂപത്തിൽ മീനെണ്ണ എല്ലാ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭ്യമാണ്.ഈ കോഡ് ലിവര്‍ ഓയിൽ ഫാറ്റി ഫിഷുകളായ സാല്‍മണ്‍, ചൂര, മത്തി, തുടങ്ങിയന്നിവയില്‍ നിന്നുമാണ് രൂപപ്പെടുത്തിയെടുക്കുന്നത്.മീൻ കഴിക്കുന്ന അതേ ആരോഗ്യ ഗുണങ്ങൾ തന്നെ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റു പോഷകങ്ങളുടെയും ഉറവിടമായ മീനെണ്ണ ഒരു സപ്ലിമെൻ്റായി കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്നു.

മീനെണ്ണ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണന്ന്അറിയാം…

ഹൃദയാരോഗ്യം

രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉറവിടമായ മീനെണ്ണ കഴിക്കുന്നത് സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യം

ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റും പോഷകങ്ങളുടെ അടങ്ങിയ മീനെണ്ണ നല്ലതാണ്.

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിൻ എ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ മീനെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തിമിര സാധ്യതയെ കുറയ്ക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനുംനല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

പലരെയും പ്രായമാകുമ്പോൾ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് അസ്ഥികളുടെ ബലക്ഷയം. മീനെണ്ണയിലെ വിറ്റാമിൻ ഡി എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് പരിക്കുകളെ തടയുന്നതിനുമുള്ള ഒരു മികച്ചവഴിയാണ്. മീനെണ്ണയിലെ ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയുമാണ് ഇതിന് സഹായിക്കുന്നത്.

 

READ ON APP